ഇനി താരൻ ഒരു പ്രശ്നമേ അല്ല എളുപ്പത്തിൽ ഒരു ഹെയർ ടോൺ തയാറാക്കാം


 

താരൻ ഒരു വലിയ പ്രശ്നം തന്നെ ആണല്ലേ താരൻ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഒരുപാടുണ്ട് എന്നാൽ എന്താണ് ഇതിനൊരു പ്രതിവിധി താരൻ മറാൻ ഒരു ആയുർവേദ ഹെയർ ടോൺ തയാറാക്കിയാലോ. വീട്ടിൽ തന്നെ കിട്ടുന്നവ ഉപയോഗിച്ചാണ് ഇവ തയാറാകുന്നത് ഇതിനു വേണ്ട കൂട്ടുകൾ ഇനി പറയുന്നവയാണ് ഉണക്ക നെല്ലിക്ക പത്തെണ്ണം  പൊടിച്ചത് ,മൈലാഞ്ചി ഉണക്കി പൊടിച്ചത് ഒരു ടേബിൾ സ്പൂൺ ,തേയില രണ്ട് സ്പൂൺ, കോഴിമുട്ട രണ്ട് എണ്ണം ,പുളിച്ചതൈര് രണ്ടു സ്പൂൺ, ചെറുനാരങ്ങ രണ്ടെണ്ണം ഇത്രെയും സാധനങ്ങൾ ഉണ്ടെങ്കിൽ ഈസി ആയി വീട്ടിൽ തന്നെ ഈ ഹെയർ ടോൺ നമുക്ക് തയാറാക്കി എടുക്കാൻ പറ്റും ഇനി ഇവ എങ്ങനെ തയാറാക്കാം എന്നു നോക്കാം ഒരു ഇരുമ്പ് ചീനചട്ടിയിൽ അരകപ്പ് വെള്ളമൊഴിച് അതിൽ നെല്ലിക്കാപ്പൊടി ചേർത്ത്  വേവിക്കുക.ഇതിൽ മൈലാഞ്ചിപൊടി മുട്ടയുടെവെള്ളക്കരൂ പുളിച്ചതൈര് ചെറുനാരങ്ങനീരു എന്നിവ യോജിപ്പിക്കുക തേയില അൽപ്പം വെള്ളത്തിൽ നന്നായി തിളപിച്ചു നേരത്തെ തയാറാക്കിയ കൂട്ടിൽ ചേർത്ത് ഇളക്കുക ഇത് ഒരു ദിവസം അനക്കാതെ വെക്കുക അതിനു ശേഷം ഈ മിസ്രിതം തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കുക പതിനഞ്ചു മിനിറ്റ് ശേഷം താളി ഉപയോഗിച്ചു കഴുകി കളയുക താരൻ വളരെ എളുപ്പത്തിൽ തന്നെ മാറാൻ ഇത് സഹായകമാകും.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌