മലൈകൊട്ടൈ വാലിബൻ ആരാണ്
കാത്തിരിപ്പിന് ഒടുവിൽ മോഹൻലാൽ ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈകോട്ട വാലിബന്റെ പോസ്റ്റർ പുറത്ത് ഇറങ്ങി ഇരു കൈകളും നീട്ടി ആണ് മോഹൻലാൽ ആരാധകർ അത് സ്വീകരിച്ചത്.ജനുവരി 25നു ആണ് ചിത്രത്തിന്റെ റിലീസ് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ ആണ് ലിജോ ജോസ് പെല്ലിശേരി എന്ന എൽജെപി .മമ്മൂട്ടിയെ നായകൻ ആക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ആണ് മലൈ കോട്ട വാലിബൻ തീയറ്ററുകളിൽ എത്തുന്നത് മോഹൻലാൽ ആരാധകർവലിയ പ്രതീക്ഷയോട് ആണ് ചിത്രതെ കാത്തിരിക്കുന്നത് .ഒരു പക്ഷെ മലയാള സിനിമയുടെ തലവര മാറ്റാൻ പോകുന്ന സിനിമ തന്നെ ആയിരിക്കും മലൈ കോട്ട വാലിബൻ ലിജോ ജോസ് പെല്ലിശേരി സിനിമകൾ തന്റേതായ ശൈലികൾ ഉള്ളവ ആയിരിക്കും എപ്പോഴും .അടുത്തിടെ എങ്ങും മോഹൻലാൽ സിനിമകൾക്ക് തീയറ്ററിൽ വലിയ ചലനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല ഒരുപാട് നാളുകൾക്ക് ശേഷം ജൈലെറിലെ മാത്യു എന്ന അതിഥി വേഷം ആണ് ആരാധകരെ രോമാഞ്ചം കൊള്ളിക്കാൻ ആയത് .അന്യഭാഷ സംവിധായകർ നമ്മുടെ മലയാള നടന്മാരെ ഉപയോഗിക്കുന്നത് പോലെ മലയാളത്തിൽ ആരും തന്നെ ഉപയോഗിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം എന്തായാലും മലൈ കോട്ട വാലിബനിലൂടെ അത് പരിഹരിക്കാൻ ആകും എന്നു കാത്തിരിക്കാം



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ