ടോവിനോയ്ക്ക് ഇത് ഇരട്ടിമധുരം
മലയാളത്തിലെ യുവ നടന്മമാരിൽ മുൻപന്തിയിൽ തന്നെ ആണ് ടോവിനോ തോമസ് മികച്ച അഭിനയംകൊണ്ടും കഥാപാത്രങ്ങളുടെ സ്ലെക്ഷൻ കൊണ്ടും ടോവിനോ തോമസ് എപ്പോഴും വെത്യസ്ഥൻ ആകുന്നു നായകൻ എന്നതിൽ ഉപരി പ്രതിനായകനായും സഹനടനായും എല്ലാം ടോവിനോ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ഇതിനിടയിൽ അന്യാഭാഷയിലും ടോവിനോ കഴിവ് തെളിയിച്ചിട്ടുള്ള വെക്തി ആണ് മലയാള യുവ നടന്മ്മാരിൽ ടോവിനോ തോമസിന്റെ വളർച്ച വേഗത്തിൽ ആയിരുന്നു താൻ നായകൻ ആയി മാത്രമേ അഭിനയിക്കു എന്ന പിടിവാശി ഒന്നും ടോവിനോയ്ക് ഇല്ല കഥാപാത്രങ്ങൾ മികച്ചത് ആയിരിക്കണം എന്നു മാത്രം.കേരളത്തിലെ പല പ്രശ്നങ്ങളിലും തന്റേതായ നിലപാടുകളിലൂടെ ടോവിനോ വെത്യസ്ഥാൻ ആയത് നമ്മൾ കണ്ടതാണ് സിനിമ ഇല്ലെങ്കിലും താൻ ജീവിക്കും എന്നും തന്റെ അച്ഛൻ അധ്വനിക്കുന്ന ഒരു കർഷകൻ ആണെന്നും പറഞ്ഞത് വാർത്തകളിൽ ഇടം നേടിയിരുന്നു മലയാളത്തിൽ ഹെറ്റേഴ്‌സ് ഇല്ലാത്ത ഈ ഇരിഞ്ഞാലക്കുടക്കാരന് ഇപ്പോൾ ഇരട്ടി മധുരം ആണ് ഏഷ്യൻ അവാർഡ് ആയ 2023 സെപ്റ്റിമിയസ് പുരസ്കാരത്തിനു ടോവിനോ അർഹനായി ഏഷ്യയിലെ തന്നെ മികച്ച നടനുള്ള അവാർഡ് ആണ് ഇത് ഈ അവാർഡിനു അർഹനാവുന്ന ആദ്യ ദക്ഷണെന്ത്യൻ നടൻ എന്ന റെക്കോർഡ് ഇനി ടോവിനോയ്ക്ക് സ്വൊന്തം.2018 എന്ന ജൂഡ് ആന്റണി ചിത്രത്തിലെ പ്രകടനതിനാണ് ഈ അവാർഡ് അതുകൂടാതെ 2018 എന്ന ചിത്രം ഇപ്പോൾ വിദേശഭാഷ ചിത്ര വിഭാഗത്തിൽ ഓസ്കാറിലെക്ക് ഇന്ത്യയുടെ ഔദോഗിക എൻട്രി നേടിയിരിക്കുന്നു എന്തായാലും ടോവിനോ എന്ന താരത്തിനു ഇപ്പോൾ ഇരട്ടി മധുരം നൽകുന്ന വാർത്ത ആണ് ഇത്.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ