മുടി തഴച്ചു വളരാൻ ഇങ്ങനെ ചെയ്താൽ മതി


 

മുടിയുടെ കാര്യത്തിൽ നമ്മൾ മലയാളികൾക്ക് ഒരു സങ്കൽപ്പം ഉണ്ടല്ലേ മുട്ടറ്റം വരെയുള്ള മുടി മലയാളി പെൺകുട്ടികളുടെ സൗന്ദര്യത്തിന് മാറ്റ്  കൂട്ടും എന്നാൽ ഇപ്പോൾ പലരും നേരിടുന്ന പ്രശ്നം ആണ് മുടി കൊഴിച്ചിൽ മുടി വളരാൻ പലവിധ പരീക്ഷണങ്ങൾ നോക്കിയിട്ട് ഉള്ളവർ ആയിരിക്കും നമ്മൾ എല്ലാവരും. സ്ത്രീകൾ  മാത്രം അല്ല പുരുഷന്മ്മാരും ഇതേപോലെ മുടി വളരാൻ പല മരുന്നുകളും പരീക്ഷിച്ചിട്ടുള്ളവർ ആയിരിക്കും നമ്മുടെ പ്രകൃതിയിൽ തന്നെ ഇതിനുള്ള പരിഹാരം ഉണ്ട് എന്ന്  മാത്രം അല്ല നമ്മൾ നിത്യേന കാണുന്നവയും ആണ് എന്നാൽ ഇതകെ എങ്ങനെ ഉപയോഗിക്കാം എന്നു നമ്മൾ ഭൂരിഭാഗം പേർക്കും അറിയില്ല എന്നതാണ് വസ്തുത ചില ഹെയ്യർ ഓയിലുകൾ ഉപയോഗിച്ചു മടുത്തവർ ഉണ്ട് ചിലർ ഇപ്പോഴും പരീക്ഷണങ്ങളിൽ ആയിരിക്കും.എന്നാൽ എന്താണ് ഇതിനുള്ള പരിഹാരം ചിലർക്ക് താരൻ ഒരു പ്രശ്നം ആണ് തേങ്ങാപാലിൽ ചെറുനാരങ്ങ നീര് ചേർത്ത് തലയിൽ പുരട്ടിയാൽ താരൻ മാറി കിട്ടും അതുപോലെ തന്നെ കടുക് അരച്ച് തലയിൽ പുരട്ടി ഒരാഴ്ച പതിവായി കുളിച്ചാൽ താരൻ മാറി കിട്ടും മുടി വളരാൻ വേണ്ടി മുടിയുടെ സംരക്ഷണം ആണ് അധിപ്രധാനം മുടി കൊഴിച്ചിൽ ഉള്ളവർ ചെമ്പരത്തി പൂവിന്റെ ഇതളുകൾ അരച്ച് ഷാമ്പൂ ആയി ഉപയോഗിച്ചാൽ മുടി കൊഴിച്ചിൽ മാറി കിട്ടും മുടിയുടെ അഗ്രം പിളരുന്നതിനു  മുടിയുടെ അഗ്രഭാഗത്ത് നാരങ്ങ നീര് പുരട്ടിയാൽ അതിനു മാറ്റം ലഭിക്കും ഇനി തലമുടി വളരാൻ വേണ്ടി എള്ളെണ്ണ പതിവായി തലയിൽ തേച്ചു കുളിക്കുകയും എളിന്റെ ഇല അരച്ച് പുരട്ടുകയും ചെയ്താൽ തലമുടി സമൃദ്ധമായി വളരും ആവണക്ക് എണ്ണ  ചെറു ചൂടോടെ രാത്രിയിൽ കിടക്കാൻ നേരം തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിച്ച ശേഷം രാവിലെ താളി തേച്ചു കഴുകി കളയുക മുടി വളരാൻ  അത്യുത്തമം ആണ് ഇവ .

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌