ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
വർമ്മൻ ഇല്ലെങ്കിൽ ജൈലെർ ഇല്ല രജനികാന്ത്

തമിഴ്നാട്ടിലും കേരളത്തിലും വിദേശത്തുമായി റെക്കോർഡ് കളക്ഷൻ ആണ് ജൈലെർ നേടിയത് സമീപകാലത് ഇറങ്ങിയ ചിത്രങ്ങളിൽ നിന്നു എറ്റവും അധികം ആഘോഷിക്കപെട്ട പേരാണ് ജൈലെറിലെ വർമ്മൻ ജൈലെർ എന്ന രജനികാന്ത് ചിത്രത്തിൽ വർമ്മൻ ആയി എത്തിയത് മലയാളത്തിന്റെ സ്വൊന്തം വിനായകൻ ആയിരുന്നു ചിത്രത്തിനെ മുന്നോട്ട് നയിക്കുന്ന ഘടകവും വിനായകൻ തന്നെയാണ് വർമ്മൻ ആയുള്ള വിനായകന്റെ അഭിനയം ഇന്ത്യ ഒട്ടാകെ ചർച്ച ചെയ്യപെട്ടു .ഇപ്പോൾ ഇതാ വർമ്മൻ ഇല്ലെങ്കിൽ ജൈലെർ ഇല്ല എന്നു പറയുകയാണ് രജനികാന്ത് .വിജയാഘോഷങ്ങളുടെ ഭാഗമായി നിർമ്മാതാക്കൾ ആയ സൺ പിച്ച്ചേർസ് കഴിഞ്ഞദിവസം ഒരു സക്സസ് മീറ്റ് സംഘടിപ്പിച്ചിരുന്നു അതിൽ പങ്കെടുത്ത രജനികാന്ത് വിനായകനെ പുകഴ്ത്തി പറയുന്ന വാക്കുകൾ ആണിപ്പോൾ സിനിമ മേഖലയിൽ ചർച്ചാ വിഷയം, കഥ കേൾക്കുമ്പോൾ തന്നെ വർമ്മൻ എന്ന കഥാപാത്രം ശ്രദ്ധേയം ആകുമെന്ന് അറിയമായിരുന്നു എന്നു രജനികാന്ത് പറയുന്നു ഷോലെയിലെ ഗബാർ സിംഗിനെ പോലെ വർമ്മനും ശ്രദ്ധേയം ആകും എന്നു ഞാൻ പറഞ്ഞിരുന്നു വിനായകന് ഇവിടെ എത്താൻ സാധിച്ചില്ല രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ മര്യാദയും ബഹുമാനവും ലഭിച്ചത് അതുപോലെ തന്നെ ആണ് ജൈലെരിലെ വർമ്മനും വളരെ മനോഹരം ആയി ആണ് വിനായകൻ അഭിനയിചത് വർമ്മൻ ഇല്ലെങ്കിൽ ജൈലെർ ഇല്ല രജനികാന്തിന്റെ വാക്കുകൾ നിർമ്മാതാക്കളെയും അണിയറ പ്രവർത്തകടെയും പേരെടുത്ത് പറഞ് അഭിനന്ദിച്ച രജനി സംഗീത സംവിധായകൻ അനിരുദിനെയും പ്രശംസ കൊണ്ട് മൂടി റീ റെക്കോർഡിനു മുൻപ് കണ്ടപ്പോൽ ആവറേജിന് മുകളിൽ മാത്രം ആയാണ് തനിക്ക് തോന്നിയതെന്നും പിനീട് അനിരുദ്ധ് മാജിക് ആണ് സംഭവിച്ചത് എന്നും രജനികാന്ത് പറയുന്നു സിനിമ വിജയത്തിന്റെ ഭാഗം ആയി തനിക്കും സംവിധായകൻ നെൽസനും അനിരുദിനും കാർ സമ്മാനിച്ച നിർമ്മാതാവ് കലാനിധിമാരനെ പ്രശംസകൊണ്ട് മൂടി ആണ് അദ്ദേഹം പ്രസംഗം ആരഭിച്ചത് ആ കാറിൽ വന്നപ്പോൾ ആണ് ഞാൻ ഒരു പണക്കാരൻ ആയി എന്നു തോന്നിയത് എന്നും അദ്ദേഹം പറയുന്നു വിജയം ഇങ്ങനെ എല്ലാവർക്കും പങ്കുവെച്ച കലാനിധി മാരൻ എല്ലാവർക്കും ഒരു മാതൃക ആണ് എന്നും അദ്ദേഹം പറഞ്ഞു അതിഥി വേഷത്തിൽ എത്തിയ മോഹൻലാൽ ,ജാക്കി ഷറൊഫ് ,ശിവരാജ് കുമാർ എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു ജൈലെർ വിജയത്തിന്റെ സമ്മർദ്ധത്തെ കുറിച്ചും അദ്ദേഹം പറയുന്നു അഞ്ചു ദിവസം മാത്രം ആണ് ജൈലെർ തന്ന സന്തോഷം നിലനിന്നത് എന്നും പിനീട് അടുത്ത ചിത്രത്തെ കുറിച്ചുള്ള ആശങ്ക ആയിരുന്നു എന്നും രജനികാന്ത് പറയുന്നു അതിനു കാരണം ഇത്രേം വലിയ ഹിറ്റ് ഇനി എങ്ങനെ ഉണ്ടാക്കും എന്നതിനെ പറ്റി ആയിരുന്നു എന്നും രജനികാന്ത് പറയുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ