ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
ധനുഷിന്റെ ക്യാപ്റ്റൻ മില്ലറിൽ നിന്നും വിളി വന്നു

വിവാദങ്ങൾ ഒഴിയാത്ത നടൻ ആണ് വിനായകൻ ഇപ്പോൾ ഇതാ വിനായകൻ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖം ആണ് വൈറൽ രജനികാന്തിനു ഒപ്പം ഉള്ള അനുഭവം എങ്ങനെ ആയിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് ജീവിതത്തിൽ ഇതിലും വലിയ അംഗീകാരം തനിക്ക് കിട്ടിയിട്ടിലെന്നും രജനി സാർ സൂപ്പർസ്റ്റാർ എന്ന തലക്കനം ഇല്ലാത്ത ആളാണെന്നും താൻ ഒരു സിഗരറ്റ് വലിക്കാൻ വളരെ ബുദ്ധിമുട്ടിയെന്നും അത് കണ്ട രജനി സാർ എന്നോട് കാര്യം തിരക്കുകയും അതിനു വേണ്ടി അദ്ദേഹം എനിക്ക് അവിടെ ഉള്ളവരോട് പറഞ്ഞു സൗകര്യം ഒരുക്കി തരുകയും ചെയ്തു എന്നും വിനായകൻ. കമ്മട്ടിപാടം ആണ് തനിക്ക് ഒരു ബ്രേക്ക് തന്ന സിനിമ എന്നും കമ്മട്ടിപാടം താൻ ചെയ്തില്ലായിരുന്നു എങ്കിൽ ഇപ്പോഴും ജൂനിയർ ആർട്ടിസ്റ്റ് ആയി താൻ നിൽക്കേണ്ടി വരുവായിരുന്നു എന്നും വിനായകൻ പറഞ്ഞു. താൻ ഒരു സംഘടന രാഷ്ടീയത്തിലും പ്രവർത്തിക്കുന്ന ആൾ അല്ല എന്നും വോട്ട് ചെയ്യുന്നത് ഇടത് പക്ഷത്തിനു ആയിരിക്കും എന്നും കുടുംബക്കാർ എല്ലാം ഇടത് പക്ഷ ചായിവ് ഉള്ളവർ ആണെന്നും സഹോദരങ്ങൾ എല്ലാം പാർട്ടി മെമ്പർഷിപ്പ് ഉള്ളവർ ആണെന്നും വിനായകൻ പറഞ്ഞു താൻ ഒരു ദൈവ വിശ്വാസി ആണെന്നും കമ്യുണിസ്റ്റ് എന്നു പറയാൻ ആവില്ല എന്നും സോഷ്യലിസ്റ് എന്നു പറയുന്നത് ആണ് ശരിയെന്നും വിനായകൻ സെലെക്റ്റീവ് ആണോ എന്ന അവതാരകന്റെ ചോദ്യത്തിന് സെലക്റ്റീവ് ആണ് ജൈലർ പോലെ ഒരു വലിയ ഹിറ്റ് സിനിമ ചെയ്തതിനു ശേഷം പെട്ടന്ന് പോയി ഒരു സിനിമ ചെയ്യാൻ ആവില്ല എന്നും അദ്ദേഹം പറയുന്നു ഭാഷക്കും വാക്കുകൾക്കും പല അർഥങ്ങൾ ഉണ്ടെന്നും അങ്ങനെ തനിക്ക് പരാജയങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും വിനായകൻ ചിലർക്ക് എന്റെ ജാതി ആണ് പ്രശ്നം ചിലർക്ക് എന്റെ കളർ ആണ് പ്രശ്നം എന്നും ഉമ്മൻചാണ്ടി വിഷയത്തിൽ താൻ മാധ്യമങ്ങളെ ആണ് പറഞതെന്നും മാധ്യമങ്ങൾ തന്നെ അത് വളച്ചു ഓടിച്ചു എന്നും വിനായകൻ തനിക്ക് ജയിലർ സിനിമയിൽ കിട്ടിയ പ്രതിഫലം മുപ്പത്തിയഞ്ച് ലക്ഷം അല്ല എന്നും അതിന്റെ ഇരട്ടീടെ ഇരട്ടീടെ ഇരട്ടി കിട്ടിയെന്നും വിനായകൻ നടൻ എന്നതിനേക്കാൾ ഒരു മുസിഷ്യൻ എന്നു അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നു എന്നും ഒരു സിനിമ സംവിധാനം ചെയ്യാനും ആഗ്രഹം ഉണ്ടെന്നും വിനായകൻ പറഞ്ഞു. ധനുഷ് നായകൻ ആയ ക്യാപ്റ്റൻ മില്ലർ എന്ന സിനിമയിൽ താനും അഭിനയിക്കേണ്ടി ഇരുന്നതാണെന്നും ജൈലർ വന്നത് കൊണ്ട് അത് ഉപേക്ഷിച്ചത് ആണ് എന്നുംവിനായകന്റെ വാക്കുകൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ