അന്നത്തെ സൽമാൻ ഖാൻ ഞാൻ ആയിരുന്നു എന്ന് നിഷാന്ത് സാഗർ


 ദിലീപ് നായകൻ ആയ ജോക്കർ സിമിമയിലൂടെ വില്ലൻ ആയി വന്നു മലയാളി ഹൃദയങ്ങളിൽ ഇടം നേടിയ നടൻ ആണ് നിഷാന്ത് സാഗർ പിന്നീട്‌ മമ്മൂട്ടിക്ക് ഒപ്പം ഫാന്റം എന്ന സിനിമയിലും മികച്ച ഒരു വേഷം നിഷാന്ത് കൈകാര്യം ചെയ്തു ഇപ്പോൾ ഓണം ഹിറ്റ് സിനിമ ആയ ആർ ഡി എക്സിലൂടെയും നമ്മളെ ഞെട്ടിച്ചിട്ടിക്കുവാണ് നിഷാന്ത് സാഗർ.ആദ്യ ഹിറ്റ് ചിത്രങ്ങൾക്ക്  ശേഷം കൂടുതൽ അവസരങ്ങൾ കിട്ടാതെ പോയ ഒരു നടനും കൂടെ ആണ് നിഷാന്ത് സാഗർ എന്നാൽ സണ്ണിലിയോണിനു ഒപ്പം നായകൻ ആയി അഭിനയിച്ച ആദ്യ മലയാളി കൂടെ ആണ് നിഷാന്ത് സാഗർ താൻ പൊതുവെ ഒരു നാണം കുണുങ്ങി ആയിരുന്നു എന്നും സിനിമ സെറ്റിൽ വരെ വളരെ ഒതുങ്ങി നിൽക്കുന്ന ആളാണെന്നും എന്നാണ് നിഷാന്ത് സാഗർ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നത് നടൻ ദിലീപ് ആണ് ജോക്കറിലെ അവസരത്തിന് ആദ്യം വിളിച്ചു പറഞ്ഞതെന്നും പിന്നീട്‌ ദിലീപ് ചിത്രങ്ങളിൽ കൂടുതൽ അവസരങ്ങൾ നൽകിയെന്നും നിഷാന്ത് പറയുന്നു .ഇരുപത്തിരണ്ടാം വയസ്സിൽ ആണ് തന്റെ വിവാഹം നടന്നത് എന്നും അഞ്ചാം ക്ലാസ് മുതൽ സ്നേഹിച്ച പെണ്ണിനെ തന്നെ ആണ് താൻ വിവാഹം ചെയ്തത് എന്നും നിഷാന്ത് സാഗർ പറഞ്ഞു .മലയാള സിനിമ താങ്കളെ വേണ്ട വിധം ഉപയോഗിച്ചില്ലേ എന്ന ചോദ്യത്തിന് അവസരങ്ങൾക്ക് വേണ്ടി താൻ  വീണ്ടും ശ്രമിക്കാഞ്ഞത് കൊണ്ട്  ആണ് എന്നാണ് നിഷാന്ത് സാഗർ പറഞ്ഞത് ആദ്യകാലങ്ങളിൽ തനിക്ക് ഒരു നോർത്ത് ഇന്ത്യൻ ലുക്ക്‌  ആയിരുന്നത് കുറെ  ഗുണവും ദോഷവും ചെയ്തിട്ട് ഉണ്ടെന്നും അദ്ദേഹം പറയുന്നു സൽമാൻ ഖാൻ സിനിമ കണ്ടു അതുപോലെ ശരീരം വേണം എന്നും അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ടെന്നും ബോഡി ബിൽഡിംഗ് സിനിമയിൽ വേഗം എത്താൻ സഹായിച്ചു എന്നും നിഷാന്ത് സാഗർ പറയുന്നു .ടോവിനോ നായകൻ ആകുന്ന അനേഷിപ്പിൻ കണ്ടെത്തും ,സുരേഷ്‌ഗോപി ബിജു മേനോൻ ചിത്രം ഗരുടൻ എന്നിവ ആണ് ഇനി നിഷാന്ത് സാഗറിന്റെ പുറത്ത് ഇറങ്ങാൻ ഉള്ള ചിത്രങ്ങൾ ..

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌